ബ്ലാസ്റ്റേഴ്‌സ് ഈ സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയ ഒരു വമ്പൻ സൈനിങ്ങായിരുന്നു ലിത്വാനിയൻ താരമായ ഫെഡോർ ഷെർണിച്ചിന്റേത്. പരിക്ക് കാരണം പുറത്തായ ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയുടെ പകരക്കാരനായാണ് താരം ടീമിൽ എത്തിയത്.
യൂറോപ്പിൽ അടക്കം വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ കൂടിയാണ് ലോകത്തെ മികച്ച ലീഗുകളിൽ എല്ലാം കളിച്ച താരം.
ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂവെന്നാണ് പരിശീലകൻ പറയുന്നത്. വിസ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയിലേക്ക് വരാൻ വൈകിയ താരം ഇവിടെ ഇണങ്ങിച്ചേർന്നാൽ മികച്ച പ്രകടനം ഉണ്ടാകുമെന്നും ഇവാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ മാർക്കറ്റ് ഇന്ത്യ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം പേർ പരിശോധിച്ച ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൊന്ന് ഷെർണിച്ചിന്റേതാണ്.
ഇന്ത്യയിൽ നിന്നും ഏറ്റവുമധികം പേർ നിരീക്ഷിച്ച പ്രൊഫൈലുകളിൽ ഒന്നാം സ്ഥാനം ഈസ്റ്റ് ബംഗാളുമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സ്‌പാനിഷ് താരമായ ഇയാഗോ ഫാൽക്വയാണ്. അതിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് ടാരമായ ഷെർണിച്ച് നിൽക്കുന്നു. റൊണാൾഡോ മൂന്നാം സ്ഥാനത്തും മെസി നാലാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്‌സുമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന അലക്‌സ് ഷാൾക്കാണ് അഞ്ചാം സ്ഥാനത്ത്.
https://www.instagram.com/p/C3VBGDjv-Lk/?utm_source=ig_web_button_share_sheet