കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിന്റെ യുവതാരങ്ങളായ ഐമനും അസ്ഹറും വിബിൻ മോഹനൻ എന്നിവർ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമി ടീമുകളിലൂടെ ഒരുമിച്ചു കളിച്ചു വളർന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ വിസ്മയം തീർക്കുന്ന യുവതാരങ്ങളായി മാറിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ച് സംസാരിച്ച വിബിൻ മോഹനൻ തങ്ങൾ മൂന്നു പേർക്കിടയിലുള്ള ഫുട്ബോൾ മൈതാനത്തിലെ ബന്ധത്തെ കുറിച്ചും സംസാരിച്ചു. 14 വയസ്സു മുതൽ ഒരുമിച്ച് കളിക്കുന്നതിനാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കൂടുതൽ പരസ്പരധാരണയോടെ കളിക്കാനാവുമെന്നാണ് വിബിൻ പറഞ്ഞത്.
“ഞാനും ഐമനും അസ്ഹറും 14 വയസ്സ് മുതൽ ബ്ലാസ്റ്റേഴ്‌സ് അക്കാദമി ടീമുകളിലൂടെ ഒരുമിച്ച് കളിച്ചുവളർന്നവരാണ്, പരസ്പരം മനസിലാക്കാൻ കഴിയുന്നതിനാൽ ഞങ്ങൾക്ക് ഒരുമിച്ച് കളിക്കുവാൻ വളരെ ഈസിയാണ്.” – വിബിൻ മോഹനൻ പറഞ്ഞു.
നിലവിൽ പരിക്കിന്റെ പിടിയിലായ വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് പരിക്ക് മാറി എന്ന് തിരിച്ചെത്തുമെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകി. നിലവിൽ താൻ പൂർണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല എന്ന് പറഞ്ഞ വിബിൻ മോഹനൻ താൻ പരിശീലനം ആരംഭിച്ചതായി അപ്ഡേറ്റ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ഉടനെ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയാണ് താരം പങ്കുവെച്ചത്.