ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ പ്ലേ ഓഫ് മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്നത് ഒഡീഷ എഫ്സിയെയാണ്.
എന്നാൽ പ്ലേ ഓഫ് മത്സരത്തിനു മുൻപായി ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന
വാർത്തയാണ് പുറത്തുവരുന്നത്,
ഐ എസ് എൽ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ താരമായ നവോച്ച സിംഗ് ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിനിടെ എതിർതാരത്തിനെ തല കൊണ്ട് ഇടിച്ചിട്ടിരുന്നു.
ഈയൊരു സംഭവത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കമ്മിറ്റി. ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ മൂന്നു മത്സരങ്ങളിൽ നിന്നും വിലക്കും 20,000രൂപ പിഴയുമാണ് വിധിച്ചത്. ബ്ലാസ്റ്റേഴ്സിനെതീരെ തുടർച്ചയായ നടപടികളാണ് അച്ചടക്ക കമ്മിറ്റി സ്വീകരിക്കുന്നത്.