in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച് അഡ്രിയാൻ ലൂണ അപ്ഡേറ്റ് നൽകി..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മധ്യഭാഗത്തു വച്ച് പരിക്കു ബാധിച്ച് പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ഫോറിൻ താരം അഡ്രിയൻ ലൂണാ നിലവിൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള റീഹാബ് പ്രവർത്തനങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മധ്യഭാഗത്തു വച്ച് പരിക്കു ബാധിച്ച് പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ഫോറിൻ താരം അഡ്രിയൻ ലൂണാ നിലവിൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള റീഹാബ് പ്രവർത്തനങ്ങളിലാണ്.

പരിക്ക് മാറി ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനുള്ള സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത് എങ്കിലും താരം എന്നാണ് തിരിച്ചെത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡിസംബർ മാസത്തിലാണ് ലൂണക്ക് പരിക്ക് ബാധിക്കുന്നത്. പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള തന്റെ പ്രവർത്തനങ്ങളെ കുറിച് ലൂണ സംസാരിച്ചു.

“സീസണിനിടെ പരിക്ക് ബാധിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷെ ഇപ്പോൾ നന്നായി റീഹാബ് ചെയ്യുന്നുണ്ട്. മസിലുകൾ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഒരു മാസം കൂടി എനിക്ക് ഫിറ്റാകാൻ സമയം എടുക്കുമെന്നാണ് കരുതുന്നത്.” – ലൂണ പറഞ്ഞു.

നിലവിൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള റീഹാബിലാണ് അഡ്രിയാൻ ലൂണ. ലൂണക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയൊരു യൂറോപ്പ്യൻ താരത്തിനെ ടീമിലെത്തിച്ചിട്ടുണ്ട്. ഫെഡോർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .

ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുത്തു ലൂണ, ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ കിടിലൻ ഗോൾ ഇതാണ്..

രാഹുൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നു…