ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഞായറാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ നേരിടേണ്ടത് എതിരാളികളായ എഫ്സി ഗോവയെയാണ്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.
കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി തോൽവികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സ്വന്തം ഹോം സ്റ്റേഡിയത്തിൽ കാണികൾക്ക് മുന്നിൽ തിരിച്ചുവരവിന്റെ പാതയിലേക്ക് വിജയത്തോടെ കയറാനുള്ള അവസരമാണ് ഗോവക്കെതിരെ അരങ്ങേറുക.
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ചില നീക്കങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്. നിലവിൽ പുറത്തു വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ മോണ്ടിനെഗ്രോ വിദേശ താരമായ മിലോസ് ഡ്രിൻസിച്ചിന് പുതിയ കരാർ നൽകുന്നtത് സംബന്ധിച്ച് ചർച്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിലേക്ക് കൂടി ഈ ഡിഫെൻഡർ താരത്തിന് കരാർ നൽകുന്നത് സംബന്ധിച്ചു മിലോസുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് കൂടി ടീമിൽ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ.