in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

അവസരം മുതലെടുത്തു ഈ സീസണിലേക്ക് വേണ്ടി മാത്രം പുതിയൊരു താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിക്ക് ബാധിച്ച നിരവധി താരങ്ങളിൽ ഉൾപ്പെടുന്ന താരമാണ് മലയാളി ഗോൾകീപ്പരായ സച്ചിൻ സുരേഷ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സീസണിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ സച്ചിൻ സുരേഷ് ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിലാണ് പരിക്ക് ബാധിച്ച് പുറത്തു പോകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിക്ക് ബാധിച്ച നിരവധി താരങ്ങളിൽ ഉൾപ്പെടുന്ന താരമാണ് മലയാളി ഗോൾകീപ്പരായ സച്ചിൻ സുരേഷ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സീസണിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ സച്ചിൻ സുരേഷ് ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിലാണ് പരിക്ക് ബാധിച്ച് പുറത്തു പോകുന്നത്.

തുടർന്നു താരത്തിന് സീസൺ നഷ്ടമാവുമെന്ന് ക്ലബ് ഒഫീഷ്യലി അറിയിച്ചു. സച്ചിൻ സുരേഷിന് പകരം ഈ സീസണിലേക്ക് മാത്രമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫർ നൽകിയത് ഹൈദരാബാദ് എഫ്സിയുടെ ഗോൾ കീപ്പറായ ഗുർമീത് സിംഗിന് വേണ്ടിയാണ്.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹൈദരാബാദ് എഫ് സി തനിക്ക് കൃത്യമായി സാലറി നൽകിയിട്ടില്ല എന്നത് ഉൾപ്പെടെയുള്ള പരാതികൾ ഗുർമീത് സിംഗ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകിയിരുന്നു.

മാത്രമല്ല ഹൈദരാബാദ് എഫ് സി ടീം വിടണമെന്ന് താരം ഉറപ്പിച്ചതോടെയാണ് ഐഎസ്എല്ലിൽ നിന്നുള്ള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ രംഗത്ത് വന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൂടാതെ  നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി, ജംഷഡ്പൂര് എന്നി ടീമുകളും താരത്തിനുവേണ്ടി രംഗത്ത് ഉണ്ട്.

ഹൈദരാബാദ് എഫ് സി ടീം വിടണമെന്ന് താരം ഉറപ്പിച്ചതോടെ ഓഫറുകളുമായി മുന്നോട്ടുവന്ന ക്ലബ്ബുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ജംഷഡ്പൂര് എഫ്സി എന്നിവർ ഹ്രസ്വ കാലടിസ്ഥാനത്തിലുള്ള കരാർ ഓഫറാണ് നൽകിയിട്ടുള്ളത്. അതേസമയം പഞ്ചാബ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ ദീർഘ
കാലടിസ്ഥാനത്തിലുള്ള ഓഫറാണ് താരത്തിന് മുന്നിൽ നൽകിയത്.

കിടിലൻ സൈനിങ്ങിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറുകൾ💥 ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന് പിന്നാലെ മൂന്നു ടീമുകൾ കൂടി രംഗത്ത്💥

ലൂണയും ജോഷുവയും ഉടൻ തന്നെ ടീമിനോടൊപ്പം ചേരും😍 ഈ സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റ് ഇതാണ്..