in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ലൂണയും ജോഷുവയും ഉടൻ തന്നെ ടീമിനോടൊപ്പം ചേരും😍 ഈ സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ തുടങ്ങിയതു മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തലവേദനയിലാക്കുന്നത് തങ്ങളുടെ താരങ്ങൾക്ക് തുടർച്ചയായി ബാധിക്കുന്ന പരിക്കുകൾ തന്നെയാണ്. ഐ എസ് എൽ സീസൺ തുടങ്ങുന്നതിനു മുമ്പ് പ്രീ സീസണിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരമായ ജോഷുവ പരിക്ക് ബാധിച്ച് സീസണിൽ പുറത്തായി.

കൂടാതെ സീസണിന് മധ്യഭാഗത്ത് വച്ച് മറ്റൊരു വിദേശ താരവും പ്രധാന കളിക്കാരനായ അഡ്രിയാൻ ലൂണയും സീസണിൽ നിന്ന് പുറത്തായി. ഈ രണ്ടു താരങ്ങളുടെ അഭാവവും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വലിയ രീതിയിലുള്ള തലവേദനയാണ് നൽകിയത്. ലൂണയും ജോഷ്വയും ഇനി എന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം കളിക്കളത്തിലേക്ക് തിരിച്ചെത്തുക എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ഈ സീസണിൽ ഈ രണ്ടു താരങ്ങളും കളിക്കാൻ സാധ്യതകൾ ഇല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പരിശീലനം ആരംഭിക്കുവാൻ ഇരു താരങ്ങളും മാർച്ച് മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്യുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ അറിയിച്ചതാണ്. അടുത്തമാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ പരിശീലനം ആരംഭിക്കുവാൻ ലൂണയും ജോഷുവയും വരും.

ലൂണയും ജോഷുവയും ഉടൻതന്നെ പരിശീലനം ആരംഭിക്കുമെങ്കിലും ആരാധകരുടെ സംശയവും ചോദ്യവും ഈ സീസണിന്റെ അവസാന മത്സരങ്ങളിൽ ഇവർ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കാനുള്ള സാധ്യതയുണ്ടോയെന്നാണ്. നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ആറു വിദേശ താരങ്ങളുള്ളതിനാലും ലൂണ, ജോഷുവ എന്നിവർ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെതാൻ സമയം എടുക്കും എന്നതിനാലും ഈ സീസണിൽ ഇരു താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കില്ല.

അവസരം മുതലെടുത്തു ഈ സീസണിലേക്ക് വേണ്ടി മാത്രം പുതിയൊരു താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

ഇതാണ് ശെരിയായ സമയം👀കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരത്തിനു ടീം വിടാനുള്ള അനുമതി ലഭിച്ചു😍💥