in ,

LOVELOVE

എതിരാളികൾ ഒരുങ്ങിയിരുന്നോളൂ.. വരും മത്സരങ്ങളിൽ കിടിലൻ ഗോളുകൾ വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവക്കെതിരെ തകർപ്പൻ വിജയമാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവക്കെതിരെ തകർപ്പൻ വിജയമാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് മത്സരത്തിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പുതിയ സൈനിങ് ആയ യൂറോപ്പ്യൻ സൂപ്പർ താരം ഫെഡോർ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യത്തെ ഗോൾ സ്കോർ ചെയ്യാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചു, കൂടാതെ അടുത്ത മത്സരങ്ങളിലും ഇതേ പ്രകടനം കാഴ്ചവെക്കാൻ ആകുമെന്ന പ്രതീക്ഷയുമാണ് അദ്ദേഹം പങ്കുവെച്ചത്.

“കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി ഐ എസ് എലിൽ ആദ്യ ഗോൾ സ്കോർ ചെയ്തതിൽ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കാത്തിരുന്നു നേടിയ ഗോൾ സ്കോർ ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ട്, അടുത്ത മത്സരങ്ങളിലും ഇതേപോലെ തുടരാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.” – ഫെഡോർ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത മത്സരത്തിൽ മാർച്ച് രണ്ടിന് നേരിടേണ്ടത് ബംഗളൂരു എഫ് സിയെയാണ്. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഐ എസ് എൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടം അരങ്ങേറാൻ പോകുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അത്ഭുതപ്പെട്ട് ഗോവ കോച്ച്😍  ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമാണ് ഈ ഫാൻസ്‌😍🔥

ഡിമി ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോർട്ടുകൾ