in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ആരംഭിക്കലാമാ?സൂപ്പർ കപ്പ്‌ നഷ്ടപ്പെട്ടുപോയി, പക്ഷെ മറ്റു ചിലതെല്ലാം നേടാനുണ്ട്??

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീട പ്രതീക്ഷകൾ നഷ്ടപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സീസണിലെ പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഐ എസ് എൽ ഷീൽഡ് ട്രോഫിയും ഐ എസ് എൽ കിരീടവും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ നേടാനുള്ള അവസരങ്ങളായി കാത്തിരിക്കുകയാണ്‌.

അതേസമയം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ 26 പോയിന്റ് സമ്പാദിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന പത്ത് ലീഗ് മത്സരങ്ങളിൽ വിജയം തുടരാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം കിരീട പ്രതീക്ഷകൾ നൽകാനാവും.

സൂപ്പർ കപ്പ് ടൂർണമെന്റ് നിലവിൽ നടക്കുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇനിയെന്നാണ് ആരംഭിക്കുക എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇതുവരെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറുകൾ പുറത്തുവന്നിട്ടില്ല.

അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റ്ന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫെബ്രുവരി മൂന്നിന് പുനരാരംഭിക്കുമെന്നാണ് നിലവിൽ വരുന്ന അപ്ഡേറ്റുകളിൽ നിന്നും അറിയാൻ ആവുന്നത്. ഈസ്റ്റ് ബംഗാൾ vs മോഹൻ ബഗാൻ കൊൽക്കത്ത ഡേർബി മത്സരത്തോടെയായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്ന തീയതിയും മറ്റുമെല്ലാം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവസാന മത്സരത്തിനെ ആശ്രയിചായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക് തിരികെയെത്തുവാൻ വളരെയധികം ആകാംക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ആഗ്രഹിക്കുന്നത്.

ജംഷഡ്പൂര് മത്സരം ഇന്ന് ആവർത്തിക്കരുത്! ഈ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഉത്തരവാദിത്വം വേണം??

ആരാധകർ കലിപ്പിലാണെങ്കിലും ആശാൻ കൂളാണ്??സൂപ്പർ കപ്പിനെ കുറിച്ച് പറഞ്ഞതിങ്ങനെ..