സൂപ്പർ കപ്പ് ടൂർണമെന്റിലെ അവസാന പോരാട്ടത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മത്സരം രാത്രി 7 30ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്. ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിലൂടെ ഈ മത്സരത്തിന്റെ ലൈവ് സംപ്രേഷണം തത്സമയം കാണാനാവും.
അതേസമയം ചില റെക്കോർഡുകൾ തകർക്കുവാനും തകർക്കപ്പെടാതിരിക്കുവാനും വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജേഴ്സി അണിയുന്നത്. കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇതുവരെ ഒരു മത്സരവും വിജയിച്ചിട്ടില്ലാതെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മികച്ച ഒരു അവസരമാണ് മുന്നിലുള്ളത്.
മാത്രമല്ല നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ കഴിഞ്ഞ ആറു മത്സരങ്ങളിലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്വം കൂടി കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. അവസാനമായി ഇരു ടീമുകളും തമ്മിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.
ജംഷഡ്പൂര് എഫ്സിക്കെതിരെ അവസാനം അഞ്ചു മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല എന്ന് ബ്ലാസ്റ്റേഴ്സിന്റെ റെക്കോർഡ് കഴിഞ്ഞ മത്സരത്തോടെ ജംഷഡ്പൂര് മാറ്റിയെഴുതിയിരുന്നു. എന്തായാലും ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല.