in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ആരാധകർ കലിപ്പിലാണെങ്കിലും ആശാൻ കൂളാണ്🥵🔥സൂപ്പർ കപ്പിനെ കുറിച്ച് പറഞ്ഞതിങ്ങനെ..

സൂപ്പർ കപ്പ്‌ ടൂർണമെന്റിലെ മത്സരങ്ങളിൽ വളരെ നിരാശയുള്ള പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ ഒരുപാട് നൽകിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

ഗ്രൂപ്പിലെ മൂന്നിൽ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പിൽ ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്  അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് പരാജയപ്പെട്ടത്. സൂപ്പർ കപ്പ് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും അവസാനിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇവാൻ ആശാൻ വളരെ പോസിറ്റീവ് ആയിട്ടാണ് കാര്യങ്ങൾ സംസാരിച്ചത്.

“സൂപ്പർ കപ്പ് ടൂർണമെന്റ് താരങ്ങൾക്ക് പരിക്കുകളൊന്നും ഇല്ലാതെ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം, യുവതാരങ്ങൾക്ക് കളിക്കുവാൻ ഒരുപാട് സമയം ലഭിച്ചു. സൂപ്പർ കപ്പിലെ എല്ലാ മത്സരങ്ങളും ഞങ്ങൾ ആസ്വദിച്ചു. ” – മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച് പറഞ്ഞ വാക്കുകളാണിത്.

അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിന് കേരള ബ്ലാസ്റ്റേഴ്സ് സീരിയസ് ആയി കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനം മത്സരങ്ങളിൽ കാഴ്ചവെച്ചതെന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നുണ്ട്.

ആരംഭിക്കലാമാ🔥സൂപ്പർ കപ്പ്‌ നഷ്ടപ്പെട്ടുപോയി, പക്ഷെ മറ്റു ചിലതെല്ലാം നേടാനുണ്ട്😍🔥

ചരിത്രം ആവർത്തിച്ചു, ബ്ലാസ്റ്റേഴ്സിന്റെ പരാജയങ്ങൾക്ക് പിന്നിലെ കാരണം ഈ ശാപമാണോ?