in ,

CryCry LOLLOL OMGOMG AngryAngry LOVELOVE

ചരിത്രം ആവർത്തിച്ചു, ബ്ലാസ്റ്റേഴ്സിന്റെ പരാജയങ്ങൾക്ക് പിന്നിലെ കാരണം ഈ ശാപമാണോ?

സൂപ്പർ കപ്പ് ടൂർണമെന്റ്ലെ അവസാന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് നാണക്കേടിന്റെ റെക്കോർഡുകളുമായാണ് തിരികെ മടങ്ങുന്നത്. ഗ്രൂപ്പിൽ ആദ്യ മത്സരം വിജയിച്ച് ഏറെ പ്രതീക്ഷകൾ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

കലിംഗ സ്റ്റേഡിയത്തിൽ വച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ രണ്ട് മത്സരങ്ങളും അരങ്ങേറിയത്, ഈ രണ്ടു മത്സരങ്ങളിലും പ്രതീക്ഷകൾ തെറ്റിക്കുന്ന ഫലമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എന്നിവരോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ്‌ സ്വപ്നം ബാക്കിയാക്കി മടങ്ങി.

അതേസമയം കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ച ഒരു മത്സരം പോലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. അവസാനമായി നേർക്കുനേര് കളിച്ച 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ കഴിയാതിരുന്ന ജംഷഡ്പൂര് കലിംഗ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു.

അവസാനമായി നേർക്കുനേരെ ഏറ്റുമുട്ടിയ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ കഴിയാതിരുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കലിംഗയിൽ വെച്ച് നടന്ന പോരാട്ടത്തിൽ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കലിംഗ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് ശാപമായി തുടരുകയാണോ എന്നാണ് ആരാധകരുടെ സംശയം.

ആരാധകർ കലിപ്പിലാണെങ്കിലും ആശാൻ കൂളാണ്🥵🔥സൂപ്പർ കപ്പിനെ കുറിച്ച് പറഞ്ഞതിങ്ങനെ..

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി ബ്ലാസ്റ്റേഴ്‌സിന് മാത്രം; ഒപ്പം ഹൈദരാബാദും