in , , ,

CryCry AngryAngry LOLLOL LOVELOVE OMGOMG

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി ബ്ലാസ്റ്റേഴ്‌സിന് മാത്രം; ഒപ്പം ഹൈദരാബാദും

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത് വരെയും ഒരു കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇത് വരെയും ഒരു കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിൽ പല തവണ കപ്പിന് തൊട്ടടുത്ത് വരെ എത്തിയിരുന്നെങ്കിലും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം പരിതാപകരമാണ്. ഇത് വരെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നിട്ടില്ല.

സൂപ്പർ കപ്പ് നോക്ക്ഔട്ട് രൂപത്തിലായിരുന്ന സമയത്തും ഗ്രൂപ്പ് ഘട്ടമായിരുന്ന സമയത്തും ബ്ലാസ്റ്റേഴ്‌സിന് ആദ്യറൗണ്ട് മറികടക്കാൻ കഴിഞ്ഞിരുന്നില്ല. 4 തവണ സൂപ്പർ കപ്പിൽ കളിച്ചിട്ടും ഒരു തവണ പോലും രണ്ടാം റൗണ്ടിൽ എത്താത്ത ഏക ഐഎസ്എൽ ടീം എന്ന നാണക്കേട് ബ്ലാസ്റ്റേഴ്‌സിന് സ്വന്തം.

മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദ് ഇത് വരെ സൂപ്പർ കപ്പിൽ രണ്ടാം റൗണ്ടിൽ കടന്നിട്ടില്ലെങ്കിലും അവർ ആകെ രണ്ട് തവണ മാത്രമേ സൂപ്പർ കപ്പ് കളിച്ചിട്ടുള്ളു. കൂടാതെ അവർ ഒരു പ്രാവശ്യം ഐഎസ്എൽ കിരീടം മുത്തമിട്ട ടീം കൂടിയാണ്.

4 തവണ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ കളിച്ചിട്ടുണ്ട്. 4 തവണയും ബ്ലാസ്റ്റേഴ്‌സ് ആദ്യറൗണ്ടിൽ വീഴുകയായിരുന്നു. 2018 ൽ നേരോക്കോ എഫ്സിയോട് പരാജയപെട്ട് റൗണ്ട് 16 ൽ ബ്ലാസ്റ്റേഴ്‌സ് വീണു. 2019 ൽ ഇന്ത്യൻ ആരോസിനോട്‌ പരാജയപെട്ട് ബ്ലാസ്റ്റേഴ്‌സ് റൗണ്ട് ഓഫ് 16 ൽ വീണു. 2023 ലും 2024 ലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് വീണു.

ചരിത്രം ആവർത്തിച്ചു, ബ്ലാസ്റ്റേഴ്സിന്റെ പരാജയങ്ങൾക്ക് പിന്നിലെ കാരണം ഈ ശാപമാണോ?

വീണ്ടുമൊരു കനകകിരീടത്തിനായി മെസ്സി; ഒപ്പം ഉറ്റസുഹൃത്തുക്കളും; ആരാധകർക്ക് ആവേശവാർത്ത