in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐലീഗ് സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്, സമ്മതിക്കില്ലെന്ന് എതിരാളികളും..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് വേണ്ടി കാത്തിരിക്കുന്ന ഐഎസ്എൽ ടീമുകൾ തങ്ങളുടെ ടീമിന് ആവശ്യമായ സൈനിങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് വേണ്ടി കാത്തിരിക്കുന്ന ഐഎസ്എൽ ടീമുകൾ തങ്ങളുടെ ടീമിന് ആവശ്യമായ സൈനിങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളിലാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ക്ലബ്ബാണ് ട്രാൻസ്ഫർ അണിയറയിൽ  ഗംഭീരമായി നടത്തുന്നത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐ ലീഗിൽ കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തിനായി  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമങ്ങൾ നടത്തുന്നുണ്ട്.

റിയൽ കാശ്മീരിന്റെ സെൻട്രൽ ഡിഫെൻഡർ താരമായ മുഹമ്മദ്‌ ഹമദിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി 26 കാരനായ താരത്തിനെ വരും സീസണിന് മുൻപായി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കടുത്ത വെല്ലുവിളികൾ ഉയർത്തി മുഹമ്മദ്‌ ഹമദിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനെ കൂടാതെ എഫ്സി ഗോവയും രംഗത്തുണ്ട്. നിലവിൽ എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമാണ് ഈ താരത്തിനെ സ്വന്തമാക്കാനായി പോരാടുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

ദിമിക്ക് വലവിരിച്ച് ഐഎസ്എൽ ക്ലബുകൾ ഗോവൻ താരം വരുമ്പോൾ ദിമിയെ കൈവിടുമോ ബ്ലാസ്റ്റേഴ്സ്

ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? കേരളം വിട്ടുപോകില്ലെന്ന് ആരാധകർക്ക് ഉറപ്പ് നൽകി ആശാൻ😍🔥