ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 16 മത്സരങ്ങളിൽ നിന്നും 29 പോയിന്റുകൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് പോരാട്ടം അരങ്ങേറുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരത്തെ ബാംഗ്ലൂർ എഫ്സിയിൽ നിന്നും സ്വന്തമാക്കിയ ഗോൾകീപ്പർ ലാറ ശർമ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മൂന്നാം നമ്പർ ഗോൾകീപ്പറാണ്. മലയാളി താരമായ സച്ചിൻ സുരേഷ്, കരൺജിത് സിങ് എന്നിവരെ കഴിഞ്ഞാണ് ലാറ ശർമ ബ്ലാസ്റ്റേഴ്‌സ് ടീമിലെ കീപറായി വരുന്നത്.
അതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരങ്ങൾ താരത്തിന് ലഭിക്കാറില്ല. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ ഗോൾകീപ്പരെ സംബന്ധിച്ചുള്ള പുതിയൊരു ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് പുറത്തു വരുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സ് ടീം വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് വിടുന്ന ലാറ ശർമയെ സ്വന്തമാക്കാൻ നിലവിൽ പഞ്ചാബ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തുണ്ട്. എന്തായാലും വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ ട്രാൻസ്ഫർ കൈമാറ്റങ്ങൾ ഉണ്ടാവും.