in ,

LOVELOVE LOLLOL AngryAngry

നമ്മുടെ ചെക്കൻ തിരുമ്പി വന്തിട്ടെന്നു സൊല്ല്🔥ലൂണയുടെ നഷ്‌ടം നികത്താൻ ഇവനാവും😍🔥

ഒഡീഷ്യയിൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർ കപ്പിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിലുള്ള തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുപറ്റി പുറത്തിരുന്ന് ചില താരങ്ങൾ സ്‌ക്വാഡിൽ ഇടം നേടിയത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതുമാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിപിൻ മോഹനൻ തിരികെ ടീമിലേക്ക് എത്തുന്നത്. നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ടീമിന്റെ മധ്യനിരയെ മുന്നോട്ട് നയിക്കാൻ കഴിവുള്ള വിപിൻ മോഹനന്റെ സേവനം ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടമായിരുന്നു.

എന്നാൽ പരിക്കിൽ നിന്നും മോചിതനായി താരം ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. കലിംഗ സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം നേടിയ വിപിൻ മോഹനൻ ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപതുകാരനായ താരം 2022ൽ കേരള ബ്ലാസ്റ്റേഴ്സിന് സീനിയർ ടീമിനോടൊപ്പം ജോയിൻ ചെയ്തതിനുശേഷം 15 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ജേഴ്‌സി അണിഞ്ഞത്. ഈ സീസണിൽ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥാനം നേടിയ വിപിൻ മോഹനൻ തകർപ്പൻ ഫോമിൽ കളിക്കുന്നതിനിടയാണ് പരിക്ക് ബാധിക്കുന്നത്.

സൂപ്പർ താരങ്ങൾ തിരിച്ചെത്തി😍കപ്പടിക്കാൻ ലക്ഷ്യമിട്ട് ആശാൻ കൊമ്പൻമാരുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു😍🔥

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവുമായുള്ള ചർച്ചകൾ അവസാന സ്റ്റേജിൽ🥵; ഡീൽ വൈകുന്നത്തിന്റെ കാരണം ഇതാണ്.. അപ്ഡേറ്റമായി ഷൈജു ദാമോദരൻ രംഗത്ത്…