ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൈനിങ് നടത്തിയ ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച് പുറത്തായിരുന്നു. കളിക്കളത്തിൽ തിരിച്ചെത്താൻ മാസങ്ങൾ എടുക്കുമെന്നതിനാൽ പകരം മറ്റൊരു ഏഷ്യൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.
എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കരാർ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ജോഷുവ പരസ്പരധാരണയോടെ റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. 2025 വരെ നീളുന്ന രണ്ട് വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോഷുവയെ സൈൻ ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ പരസ്പര ധാരണയോടെ ജോഷുവ റദ്ദാക്കിയിട്ടുണ്ടെങ്കിൽ 2025 വരെയുള്ള സീസണിൽ അഥവാ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ കഴിയുന്നതുവരെ മറ്റൊരു ഇന്ത്യൻ ക്ലബ്ബുമായും കരാർ സൈൻ ചെയ്യാൻ ജോഷുവക്ക് കഴിയില്ലെന്ന വ്യവസ്ഥയുണ്ട്.
ഈയൊരു കാലയളവിൽ ജോഷുവ മറ്റൊരു ഇന്ത്യൻ ക്ലബ്ബുമായി കരാറിൽ സൈൻ ചെയ്യുവാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ട്. എഫ്സി ഗോവയും അൽവാരോ വസ്കസിന്റെ കാര്യത്തിൽ ഈയൊരു വ്യവസ്ഥയാണ് മുന്നോട്ട്വെച്ചത്. അതിനാലാണ് ഈ സീസൺ കഴിയുന്നത് വരെ അൽവാരോയെ സ്വന്തമാക്കാൻ റൂമറുകൾ ഉണ്ടായിരുന്നുവേങ്കിലും ഒരു ഇന്ത്യൻ ക്ലബ്ബും തയ്യാറാകാത്തത്.