ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ സ്പാനിഷ് താരമായ അൽവാരോ വസ്കസ് ഏറെ നീണ്ട ട്രാൻസ്ഫർ റൂമറുകൾക്കൊടുവിൽ തന്റെ പുതിയ ക്ലബ്ബിൽ ചേർന്നു. 32 വയസ്സുകാരനായ മുന്നേറ്റതാരം ഒരു സ്പാനിഷ് ക്ലബ്ബിലാണ് ജോയിൻ ചെയ്തത്.
സ്പെയിനിലെ പ്രിമേറിയ ഡിവിഷൻ ലീഗിലെ സെക്കൻഡ് ഗ്രേഡ് ക്ലബ് ആയിട്ടുള്ള ലിനാറസിലേക്കാണ് അൽവാരോ വാസ്കസ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്രീ ഏജന്റായി ചേക്കേറിയത്. 2023 മുതൽ സ്പാനിഷ് ക്ലബ്ബിനു വേണ്ടിയാണ് അൽവാരോ വസ്കസ് കളിക്കുന്നത്.
നേരത്തെ 2021-2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ബൂട്ട് കെട്ടിയ സ്പാനിഷ് താരം 23 മത്സ്യങ്ങളിൽ നിന്നും എട്ടുഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ സ്കോർ ചെയ്തു. തുടർന്ന് എഫ്സി ഗോവക്ക് വേണ്ടി ഒരു സീസൺ കളിച്ച താരത്തിന് 17 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് സ്കോർ ചെയ്യാനായത്.
കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയാൻ ലൂണക്ക് സീസണിന് പരിക്ക് ബാധിച്ചതിനാൽ ലൂണക്ക് പകരം മറ്റൊരു വിദേശ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന ട്രാൻസ്ഫർ റൂമറുകൾക്ക് ശക്തി നൽകുന്നതായിരുന്നു അൽവാരോ വസ്കസുമായി ബന്ധപ്പെട്ടുള്ള റൂമർ എങ്കിലും അത് റൂമർ മാത്രമായി അവശേഷിച്ചു.