in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

നെയ്മറിനെയും ബെൻസെമയെയും മറികടന്നെത്തിയ ബ്ലാസ്റ്റേഴ്സിന് റൊണാൾഡോയെ പിടിച്ചുകെട്ടാനായില്ല??

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു ട്രോഫി പോലും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഫാൻസ് പവർ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന ടീമാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസ് കൂട്ടങ്ങളിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആണെന്ന് നിസ്സംശയം പറയാം.

പലപ്പോഴും ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസുകളിൽ ടോപ് ത്രിയിൽ വരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. ഡിസംബർ മാസത്തിലെ കണക്കുകൾ നോക്കുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ടോപ്പ് ത്രീയിൽ സ്ഥാനം നേടിയത് നമുക്ക് കാണാനാവും.

സ്പെയിനിൽ നിന്നും മീഡിയയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് നടത്തിയ ഏഷ്യൻ ടീമുകളിൽ രണ്ടാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സിനാണ്.

91 മില്യൺ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻസ് സ്വന്തമാക്കിയ സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ ടീമാണ് ഒന്നാം സ്ഥാനത്തു. 26.3 മില്യൺ നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്. 23.1 മില്യൺ നേട്ടവുമായി ഇറാനിയൻ ക്ലബ്ബായ ഇസ്തഹിലാൽ മൂന്നാംസ്ഥാനത്തും ഇടം നേടി. അതേസമയം സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കരീം ബെൻസെമ തുടങ്ങിയവരുടെ ടീമുകളെ മറികടന്നുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് നേട്ടം.

ട്രാൻസ്ഫർ വാർത്തകൾക്കൊടുവിൽ  നമ്മുടെ അൽവാരോ വസ്കസ് പുതിയ ക്ലബ്ബിലെത്തി??

ബ്ലാസ്റ്റേഴ്സിനോട് അടങ്ങാത്ത പകയുമായി എത്തി ഗംഭീരമായി പകരം വീട്ടി അവർ പോയി??