in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവർ ഇനി ഈ സീസണിൽ കളിക്കില്ല..

2023 – 2024 സീസണിൽ ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ്‌ എന്നീ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സീസണിൽ പ്രതീക്ഷകൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലും കിരീടത്തിലും ആണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾ നൽകുന്നതാണ് തങ്ങളുടെ താരങ്ങൾക്കെതിരെ വരുന്ന തുടർച്ചയായ പരിക്കുകൾ.

2023 – 2024 സീസണിൽ ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ്‌ എന്നീ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സീസണിൽ പ്രതീക്ഷകൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലും കിരീടത്തിലും ആണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾ നൽകുന്നതാണ് തങ്ങളുടെ താരങ്ങൾക്കെതിരെ വരുന്ന തുടർച്ചയായ പരിക്കുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ മത്സരങ്ങൾ പുനരാരംഭിക്കുവാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ക്വാമി പെപ്രക്ക് പരിക്ക് ബാധിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും സംബന്ധിച്ച് വിഷമകരമായ അപ്ഡേറ്റ്ആണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ലാത്ത താരങ്ങളുമുണ്ട്. നിലവിൽ പരിക്കു ബാധിച്ച് പുറത്തിരിക്കുന്ന ക്വാമി പെപ്ര ഇനി സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ സാധ്യതയില്ല ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി പറഞ്ഞിട്ടുണ്ട്. കൂടാതെ താരത്തിന് പകരം ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ വിളിച്ചിട്ടുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ നിന്നും ഈ സീസണിലേക്ക് വേണ്ടി വലിയ ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കിയ ഐബൻ ഡോഹ്ലിംഗ് സീസൺ ആരംഭിച്ചതിന് പിന്നാലെ പരിക്ക് പറ്റി പുറത്തായിരുന്നു. കളിക്കളത്തിൽ തിരിച്ചെത്താൻ നിരവധി മാസങ്ങൾ എടുക്കുമ്പോൾ ഈ സീസണിൽ താരവും കളിക്കാൻ സാധ്യതകൾ കുറവാണ്.

ഐബനെ പോലെ സീസൺ  ആരംഭത്തിൽ പരിക്കുപറ്റിയ താരമാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഓസ്ട്രേലിയൻ വിദേശ താരമായ ജോഷുവ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എൽ അരങ്ങേറ്റം പോലും കളിക്കാൻ കഴിയാതെ പ്രീ സീസണിൽ താരം പരിക്കുപറ്റി പുറത്തു പോവുകയായിരുന്നു, താരത്തിന് പകരം മറ്റൊരു വിദേശ താരത്തിന് ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യഭാഗത്ത് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി നൽകിയത് നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയുടെ പരിക്കാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ലൂണ ഈ സീസണിൽ ഇനി കളിച്ചേക്കില്ല. പരിക്കുകൾ കാരണം ഈ നാല് സൂപ്പർ താരങ്ങളുടെ സേവനം ബ്ലാസ്റ്റേഴ്സിന്  ഈ സീസണിൽ ഇനി ലഭ്യമായേക്കില്ല.

പരിക്കേറ്റ പെപ്രയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിനോടൊപ്പം പരിശീലനം ആരംഭിച്ചു??

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത.