in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പരിക്കേറ്റ പെപ്രയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിനോടൊപ്പം പരിശീലനം ആരംഭിച്ചു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ കേരള ബ്ലാസ്റ്റേഴ്സിന് മത്സരം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബെസ്റ്റ് ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന അപ്ഡേറ്റ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ കേരള ബ്ലാസ്റ്റേഴ്സിന് മത്സരം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബെസ്റ്റ് ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന അപ്ഡേറ്റ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റിലെ മത്സരത്തിനിടെ പരിക്ക് ബാധിച്ച ബ്ലാസ്റ്റേഴ്സിന്റെ ഘാന വിദേശ താരമായ ക്വാമി പെപ്ര  ഈ സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി അറിയിച്ചിരുന്നു. താരത്തിന് പരിക്ക് കാരണം സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അപ്ഡേറ്റ്.

അതേസമയം പരിക്ക് ബാധിച്ച വിദേശ താരമായ ക്വാമി പെപ്രക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ താരത്തിനെ കൊണ്ടുവരുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചർച്ച ചെയ്തിരുന്നു. നിലവിൽ ക്വാമി പെപ്രയുടെ പകരക്കാരൻ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത നൈജീരിയൻ യുവതാരമായ ജസ്റ്റിൻ ഇമ്മനുവലിനെ ഐ ലീഗ് ടീമായ ഗോകുലം കേരളയിലേക്ക് ബ്ലാസ്റ്റേഴ്സ് ലോണിൽ അയച്ചിരുന്നു. ഈ താരത്തിനെ ഗോകുലം കേരളയിൽ നിന്നും തിരികെ വിളിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ക്വാമി പെപ്രക്ക് പകരമായാണ് ഈ സീസണിൽ ജസ്റ്റിൻ ഇമ്മാനുവൽ പന്ത് തട്ടുക. താരം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

മുറിവേറ്റ ബ്ലാസ്റ്റേഴ്സിന് കരുത്തു പകരാൻ നമ്മുടെ ചെക്കൻ തിരിച്ചുവരുന്നു😍🔥

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവർ ഇനി ഈ സീസണിൽ കളിക്കില്ല..