in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐഎസ്എൽ പൂരം കളറാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൊമ്പൻമാർ തിരിച്ചുവരുന്നു😍🔥

സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ശേഷിക്കുന്ന പോരാട്ടങ്ങൾക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് നിലവിൽ പുറത്തുവരുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ശേഷിക്കുന്ന പോരാട്ടങ്ങൾക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് നിലവിൽ പുറത്തുവരുന്നത്.

സീസണിൽ പരിക്ക് ബാധിച്ച് നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പുറത്തായപ്പോൾ നിരാശ മാത്രമാണ് ആരാധനകർക്ക് ലഭിച്ചത്, പരിക്കേറ്റ വാർത്തകളിലെ നിരാശകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ മികച്ച ഫോം ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരാനായി എന്നത് വളരെ മികച്ച കാര്യമാണ്.

അതേസമയം പരിക്ക് ബാധിച്ച് പുറത്തിരുന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരങ്ങളായ ഫ്രഡി, വിപിൻ മോഹനൻ എന്നിവരുടെ പരിക്കിനെ കുറിച്ച് നിലവിൽ പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. പരിക്ക് ബാധിച്ച് കേരള ബ്ലാസ്റ്റേഴ്സിന് നിരവധി മത്സരങ്ങളിൽ പുറത്തിരുന്ന ഇരുതാരങ്ങളും പരിക്ക് മാറി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

ഇരുതാരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ പരിശീലനം പുനരാരംഭിച്ചു എന്ന സന്തോഷവാർത്തയാണ് ആരാധകർക്ക് ലഭിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം ഊർജം നൽകുന്നതാണ് ഈ താരങ്ങളുടെ തിരിച്ചുവരവ്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം അടുത്ത മത്സരത്തിൽ ഒഡീഷയെ നേരിടാൻ ഈ രണ്ടു താരങ്ങളും ടീമിനോടൊപ്പം കളിക്കുമോ എന്ന് കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഉടനെതന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നുറപ്പാണ്. പരിക്കിൽ നിന്നും പൂർണമായ മോചിതനാവാൻ ശ്രമിക്കുന്ന ഇരു താരങ്ങളും പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നത് വളരെ പോസിറ്റീവ് വാർത്തയാണ്.

ഹോർമിയെ സ്വന്തമാക്കാനായി പണച്ചാക്കുമായി വമ്പൻ ഐഎസ്എൽ ക്ലബ്‌ രംഗത്ത്…

ബ്ലാസ്റ്റേഴ്സിന് ഇതൊരു വമ്പൻ തിരിച്ചടിയാണ്🥵 ഒടുവിൽ ക്ലബ്ബ് തന്നെ പറയുന്നതിങ്ങനെ..