ഇന്ത്യൻ സൂപ്പർ ലീഗ് 2024ലെ മത്സരങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു. ഇന്നലെ നടന്ന ആദ്യ പോരാട്ടത്തിൽ ജംഷഡ്പൂര് എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനോട് സമനില വഴങ്ങുകയാണ് ചെയ്തത്.
ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ വൈകുന്നേരം 7 : 30ന് ഹൈദരാബാദ് എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് ശക്തരായ എഫ്സി ഗോവയെ നേരിടുകയാണ്. അതേസമയം നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ശക്തരായ ഒഡിഷ എഫ്സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ഒഡിഷ എഫ്സിക്കെതിരെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപായി പ്രെസ്സ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും പങ്കെടുക്കാനെത്തുന്നത് മുഖ്യപരിശീലകനായ ഇവാൻ വുകമനോവിച്ചും താരമായ ഡാനിഷ് ഫാറൂഖ്‌മാണ്. മറുഭാഗത് ഒഡിഷ പരിശീലകൻ സെർജിയോ ലോബേരയും മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ ഒഡിഷ താരവുമായ പ്യൂട്ടിയയുമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഒഡീഷ്യ എഫ്സി യെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെടുത്തുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പോയന്റ് ടേബിളിലെ മുന്നേറ്റം മനോഹരമാക്കാം. മുൻനിര സ്ഥാനങ്ങളിലുള്ള ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്തള്ളേണ്ടത്.