in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഗ്രീക്ക് നക്ഷത്രവും ബ്ലാസ്റ്റേഴ്‌സ് പടിയിറങ്ങുമോ? ദിമി ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യത്തിലെ പ്രശ്നം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന്റെ   2023 – 2024  സീസൺ പാതിവഴിയിൽ എത്തിനിൽക്കവെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിലെ രാജാക്കന്മാരായി തുടരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന്റെ   2023 – 2024  സീസൺ പാതിവഴിയിൽ എത്തിനിൽക്കവെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിലെ രാജാക്കന്മാരായി തുടരുന്നത്.

അതെസമയം ജനുവരി ട്രാൻസ്ഫർ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. നിരവധി ട്രാൻസ്ഫർ വാർത്തകൾ കണ്ട ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിന് പിന്നാലെ ഇനിയുള്ള ട്രാൻസ്ഫർ വാർത്തകൾക്ക് വേണ്ടി അടുത്ത ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകുവാൻ കാത്തിരിക്കുകയാണ് ആരാധകർ.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കരാർ അവസാനിക്കുന്ന നിരവധി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടെയുള്ള ഇന്ത്യൻ സൂപ്പർ ടീമുകളിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണുകളിൽ തകപ്പർ പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ കുന്തമുന എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രീക്ക് താരം ദിമിത്രിയോസ് ഉൾപ്പടെയുള്ളവർ ബ്ലാസ്റ്റേഴ്സ് വിട്ടു പോകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആവില്ല എന്നാണ് നിലവിൽ പറയാനാവുക.

രണ്ടുമാസങ്ങൾക്കകം അവസാനിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ അവസാനിക്കുന്ന ഈ ഗ്രീക്ക് താരം ഇതുവരെയും ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയിട്ടില്ല. ദിമിത്രിയോസ് കരാർ പുതുക്കുകയാണെങ്കിൽ തുടർന്ന് വരുന്ന സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ഈ ഗ്രീക്ക് താരത്തിന് കാണാനാവും.

ഈ സീസൺ അവസാനത്തോടെ കരാർ കഴിയുന്ന ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ പുതുക്കുന്നില്ലെങ്കിൽ താരം തന്റെ നാട്ടിലേക്ക് മടങ്ങിയേക്കും എന്നാണ് അറിയാനാവുന്നത്. എന്തായാലും ദിമിത്രിയോസ് ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളെ ടീമിൽ അടുത്ത സീസണിലും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ.

നമ്മുടെ ആശാനൊപ്പം ഡാനിഷ് വരുന്നു❤️‍🔥പക്ഷെ എതിർനിരയിൽ വരുന്നത് പ്യൂട്ടിയയാണ്..

വിട്ടുതരില്ല🥵🔥 കിടിലൻ താരത്തിനെ വാങ്ങാൻ വന്നവരോട് വിൽക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്😍🔥