ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന്റെ 2023 – 2024 സീസൺ പാതിവഴിയിൽ എത്തിനിൽക്കവെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിലെ രാജാക്കന്മാരായി തുടരുന്നത്.
കഴിഞ്ഞദിവസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനു വേണ്ടി നിരവധി ഐഎസ്എൽ ടീമുകൾ ശ്രമങ്ങൾ നടത്തി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഈ യുവ സൂപ്പർ താരത്തിനെ വിട്ടുകൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ 23 വയസ്സുകാരനായ ഹോർമിപാമിന് വേണ്ടിയാണ് ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയത്. ജനുവരി ട്രാൻസ്ഫർ വിന്റോയിലൂടെ താരത്തിന്റെ ട്രാൻസ്ഫർ ഡീൽ പൂർത്തികരിക്കാമെന്ന് ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് സമീപിച്ച ഐഎസ്എൽ ടീമുകൾക്ക് നിരാശയാണ് തിരികെ കിട്ടിയത്.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഹോർമിപാമിനെ വിൽക്കുന്നില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. എന്നാൽ ഈ യുവ സൂപർ താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരിക്കുന്ന ടീമുകൾക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കാനായെക്കാം, കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇതിനകം രണ്ട് പ്രധാനപ്പെട്ട വിദേശ താരങ്ങൾ ഡിഫൻസിൽ കളിക്കുന്നതിനാൽ ഫോർമിക്ക് അവസരങ്ങൾ കുറവുമാണ്.