in ,

LOVELOVE

ഈ യുദ്ധഭൂമിയിൽ ഇവാൻ ആശാൻ പലവട്ടം തോറ്റതാണ്🥵 ചരിത്രം മാറ്റിയെഴുതാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024ലെ ആദ്യ ഐഎസ്എൽ മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ശക്തരായ ഒഡിഷ എഫ്സിയെയാണ്. ഒഡിഷയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം അരങ്ങേറുന്നത്.

അതേസമയം ഒഡിഷ എഫ്സിയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കുകൾ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇതുവരെ കലിംഗയിൽ വിജയിക്കാനായിട്ടില്ല.

ഇതുവരെ ആറു മത്സരങ്ങൾ കലിംഗ സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ആറിൽ അഞ്ച് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു, ഒരു മത്സരം മാത്രമാണ് സമനിലയിൽ കലാശിച്ചത്. ഇത്തവണ സൂപ്പർ കപ്പിലും രണ്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കലിംഗയിൽ തോൽവിയറിഞ്ഞു. 10 ഗോളുകൾ ഈ ഗ്രൗണ്ടിൽ സ്കോർ ചെയ്ത ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 18 ഗോളുകളാണ്.

എന്തായാലും ഇന്നത്തെ മത്സരത്തിൽ വിജയത്തിനൊപ്പം കലിംഗയെ കീഴടക്കാൻ കൂടി ലക്ഷ്യമാക്കിയാണ് പരിശീലകൻ ഇവാൻ ആശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീങ്ങുന്നത്. ഇന്ന് രാത്രി 7:30ന് നടക്കുന്ന ഐ എസ് എൽ മത്സരം ജിയോ സിനിമ, സ്പോർട്സ് 18 തുടങ്ങിയവയിൽ ലൈവ് കാണാം.

പെപ്രയുടെ പരിക്ക് ഗുണമാകുവാ ഈ മലയാളി താരത്തിന് ❤️❤️.

വിജയം തന്നെയാണ് ആശാന്റെ ലക്ഷ്യമെങ്കിലും ഈ കണക്കുകൾ പേടിപ്പെടുത്തുന്നത് തന്നെയാണ്.