സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് എഫ്സിക്കെതിരെ നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂര് എഫ്സി പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്പൂര് എഫ്സി പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താനുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ നിന്നും പുറത്താക്കിയതിൽ സങ്കടം കൊള്ളുന്ന മറ്റൊരു ടീം കൂടിയുണ്ട്.
ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി പ്രതീക്ഷകൾ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ അവസാനിച്ചത്. ജംഷഡ്പൂര് എഫ്സിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം സമനില എങ്കിലും അവസാനിച്ചാൽ നോർത്ത് ഈസ്റ്റിനു പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ജംഷഡ്പൂര് അവസാന മത്സരം ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് തോൽപ്പിക്കുകയുമാണെങ്കിൽ നോർത്ത് ഈസ്റ്റിന് സെമിഫൈനൽ നേടാമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റിന്റെയും കിരീടപ്രതീക്ഷകളെയാണ് ജംഷഡ്പൂര് ഒറ്റമത്സരം കൊണ്ട് തീർത്തത്.