in ,

LOLLOL

ഇതാദ്യമായല്ല, ചരിത്രം നോക്കണേൽ പോലും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സെമിഫൈനൽ പോലും കണ്ടിട്ടില്ല🥵

ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതീക്ഷകൾ കൊണ്ടായിരുന്നു ഗ്രൂപ്പിലെ രണ്ടാം പോരാട്ടത്തിൽ ജംഷഡ്പൂര് എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായത്.

ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതീക്ഷകൾ കൊണ്ടായിരുന്നു ഗ്രൂപ്പിലെ രണ്ടാം പോരാട്ടത്തിൽ ജംഷഡ്പൂര് എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായത്.

തൊട്ടുപിന്നാലെ ഗ്രൂപ്പിൽ അവസാനം പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. സൂപ്പർ കപ്പ് പുറത്തായതോടെ സൂപ്പർ കപ്പ് പോലെയുള്ള ടൂർണമെന്റ് ബ്ലാസ്റ്റേഴ്സ് സീരിയസ് കാണുന്നില്ല എന്നാണ് ആരാധകരുടെ പക്ഷം.

സൂപ്പർ കപ്പിന്റെ ചരിത്രത്തിലെ ബ്ലാസ്റ്റേഴ്സ് പ്രകടനം നോക്കുകയാണെങ്കിൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. 2018 ൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റ് കളിച്ചപ്പോൾ ഐ ലീഗ് ടീമായ നേരോക എഫ്സിയോട് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പരാജയപ്പെട്ടു.

2019ൽ യോഗ്യത മത്സരത്തിൽ ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പുറത്തായി. 2023ലെ കേരളത്തിൽ വെച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ നിന്നും പുറത്തായി. 2024ൽ നടന്ന സൂപ്പർ കപ്പിലും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായി. സൂപ്പർ കപ്പ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനൽ യോഗ്യത പോലും ഇതുവരെ നേടാൻ ആയിട്ടില്ല എന്നത് മറ്റൊരു വസ്തുത.

ഒന്നും ഇവിടം കൊണ്ട് അവസാനിച്ചുവെന്ന് കരുതണ്ട🥵 നിർത്തിയിടത്തുവെച്ച് കൊമ്പൻമാർ ആരംഭിക്കുന്നു😍🔥

ഐ എസ് എൽ പുനരാരംഭിക്കുന്ന തീയതി ഇതാ..🤩🤩