in ,

CryCry AngryAngry OMGOMG LOLLOL LOVELOVE

ജംഷഡ്പൂര് 10 ഗോളിന് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് 10 ഗോളിന് വിജയിച്ചാലും സെമി കിട്ടിലെ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ..

സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര് എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായിട്ടുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായെന്ന് വിശ്വസിക്കുവാൻ ചില ആരാധകർക്ക് കഴിയുന്നില്ല.

സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര് എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായിട്ടുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായെന്ന് വിശ്വസിക്കുവാൻ ചില ആരാധകർക്ക് കഴിയുന്നില്ല.

കാരണം ഗ്രൂപ്പിലെ ശേഷിക്കുന്ന അവസാന മത്സരത്തിൽ ജംഷഡ്പൂര് എഫ്സി തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും തുല്യമായ പോയന്റാകും, അപ്പോൾ കൂടുതൽ ഗോൾ വ്യത്യാസമുള്ള ടീമല്ലേ ഒന്നാം സ്ഥാനത്ത് എത്തേണ്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ സൂപ്പർ കപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ല, ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങളിൽ ടീമുകൾ തുല്യ പോയിന്റ് സ്വന്തമാക്കിയാൽ പരസ്പരം ഏറ്റുമുട്ടിയതിൽ വിജയിച്ച ടീമിനാണ് മുൻതൂക്കം ലഭിക്കുന്നത്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെ ജംഷഡ്പൂര് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടൊപ്പം സെമിഫൈനൽ ഉറപ്പിച്ചു.

പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിൽ സമനിലയാണെങ്കിൽ മാത്രമേ പിന്നീട് ഗോൾ വ്യത്യാസം നോക്കുകയുള്ളൂ. പക്ഷേ ഇവിടെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുവാൻ ജംഷഡ്പൂര് എഫ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സി 10 ഗോളിന് ഷില്ലോങ്ങ് ലജേങ്ങിനോട് തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്സ് 10 ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാൽ പോലും ഇരുടീമുകൾക് തുല്യപോയന്റാകും, എങ്കിൽപോലും നേർക്കുനേർ എറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതിനാൽ ജംഷഡ്പൂര് എഫ്സിക്കാണ് മുൻതൂക്കം ലഭിക്കുന്നത്.

അൽവരോ പുതിയ ക്ലബ്ബിൽ ചേർന്നു..

മെസ്സി ഫിഫ ദി ബെസ്റ്റ് അർഹിക്കുന്നില്ലെന്ന് ജർമൻ ഇതിഹാസ താരം..