ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രീസീസൺ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു, കൊച്ചിയിൽ വെച്ച് തന്നെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പരിശീലനം നടത്തുകയാണ്
ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ സൂപ്പർ താരമായ സഹലിനെ വിട്ടുനൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ നായകൻ പ്രീതം കോട്ടാലിനെ സ്വതമാക്കുകയും ചെയ്തു. എന്നാൽ ഈ ഡീലിൽ പ്രീതം കൊട്ടാലിനു പകരം ലിസ്റ്റൻ കൊളാകൊ ഉൾപ്പെടുമെന്ന് നേരത്തെ റൂമറുകൾ ഉണ്ടായിരുന്നു.
ലിസ്റ്റൻ കൊളാകൊയെ മോഹൻ ബഗാനിൽ നിന്നും കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് നേരത്തെ താല്പര്യം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ലിസ്റ്റൻ കൊളാകൊയെ വിട്ടുനൽകാൻ മോഹൻ ബഗാൻ തയ്യാറല്ല.
അതിനാൽ തന്നെ ഈയൊരു ഡീൽ തകർന്നതായാണ് കാണപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ കൂടി ലിസ്റ്റൻ വേണ്ടി രംഗത്തുണ്ടായിരുന്നു എന്ന് ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു.