in ,

AngryAngry CryCry OMGOMG LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിനും ഇവാനും സമയം നൽകി, കുറ്റവാളികൾ ശിക്ഷ അനുഭവിക്കണമെന്ന് വിധിയും വന്നു?

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫ് മത്സരത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെ ചൊല്ലിയുള്ള പ്രശ്നങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെയും പരിശീലകൻ ഇവാൻ വുകോമനോവീസിനെതിരെയും പിഴയും ശിക്ഷയും വിധിച്ചിരുന്നു

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫ് മത്സരത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെ ചൊല്ലിയുള്ള പ്രശ്നങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെയും പരിശീലകൻ ഇവാൻ വുകോമനോവീസിനെതിരെയും പിഴയും ശിക്ഷയും വിധിച്ചിരുന്നു.

10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയും ഇവാൻ വുകോമനോവിചിനു വിധിച്ചപ്പോൾ 4 കോടി രൂപ പിഴയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പിഴയായി വിധിച്ചത്. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി എടുത്ത ഈ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ അപ്പീലിൽ ഇപ്പോൾ വിധി വന്നിരിക്കുകയാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റിയുടെ തീരുമാനം ശെരി വെച്ചാണ് അപ്പീലിൽ വിധി വന്നത്. ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ അപ്പീൽ തള്ളിപ്പോയി.

കുറ്റക്കാരാണെന്ന് വിധിച്ചതോടെ ബ്ലാസ്റ്റേഴ്സിനും പരിശീലകനും നൽകിയ പിഴയായി അടക്കേണ്ട തുക രണ്ടാഴ്ചക്കുള്ളിൽ അടക്കണമെന്നും അപ്പീൽ തള്ളിയതിന് പിന്നാലെ പ്രഖ്യാപിച്ചു.

നിർണായക മത്സരത്തിന്റെ പ്രധാനപ്പെട്ട സമയത്ത് മത്സരം ആവേശമായി അരങ്ങേറവേ റഫറിയുടേ തെറ്റായ തീരുമാനം കാരണം സുനിൽ ചേത്രി നേടിയ ഗോൾ അനുവദിച്ചു നൽകിയത്തോടെയാണ് മത്സരം മതിയാക്കി കളിനിർത്തി പോകാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ ടീമിനോട് പറയുന്നതും പിന്നീട് ഇത് വലിയൊരു പ്രശ്നമായി മാറുന്നതും.

ലിംഗാർഡ് നോട്ടിങ്ഹാം വിട്ടു; വീണ്ടും പഴയ തട്ടകത്തിലേക്ക്

ലാലിഗാ ചാമ്പ്യൻമാർ; പക്ഷെ ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല; മുട്ടൻ പണി വരുന്നു