in , , ,

LOVELOVE

ലിംഗാർഡ് നോട്ടിങ്ഹാം വിട്ടു; വീണ്ടും പഴയ തട്ടകത്തിലേക്ക്

30 കാരനായ ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവരുന്നത്. മാഞ്ചസ്റ്റർ അവരുടെ മികച്ച യുവതാരമായി കണക്കാക്കിയ ലിംഗാർഡിന് പക്ഷേ പ്രതീക്ഷക്കനുസരിച്ച് ഉയരാൻ സാധിച്ചില്ല.

ഇംഗ്ലീഷ് താരം ജെസ്സേ ലിംഗാർഡ് നോട്ടിംഗ് ഫോറസ്റ്റ് വിട്ടു. കഴിഞ്ഞ സീസൺ തുടക്കത്തിലാണ് ലിംഗാർഡ് നോട്ടിങ് ഹാമിലെത്തുന്നത്. എന്നാൽ അവിടെ താരത്തിന് കാര്യമായി തിളങ്ങാൻ സാധിച്ചില്ല.

ആകെ 17 മത്സരങ്ങൾ മാത്രമേ ലിംഗാർഡിന് നോട്ടിങ് ഹാമിന്റെ ജേഴ്സിയിൽ കളിക്കാനായുള്ളൂ. മോശം ഫോമും ഫിറ്റ്നസ് പ്രശ്നവും താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു.

നോട്ടിങ്ഹാം വിടുന്ന ലിംഗാർഡിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം. 2021- 22 സീസണിൽ ലിംഗാർ ഡ് കളിച്ച ക്ലബ്ബാണ് വെസ്റ്റ് ഹാം. വെസ്റ്റ് ഹാം ജഴ്സിയിൽ മികച്ച പ്രകടനം നടത്താൻ ലിംഗാർഡിന് സാധിച്ചിരുന്നു.

Also Read: അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി റൊണാൾഡോ; വമ്പൻ പ്രഖ്യാപനം

താരത്തെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് വെസ്റ്റ് ഹാം. താരവുമായി ക്ലബ്ബ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

Also read: അറസ്റ്റ് വാറന്റ്; മറ്റൊരു ബ്രസീൽ താരം കൂടി ജയിലിലേക്ക്

30 കാരനായ ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവരുന്നത്. മാഞ്ചസ്റ്റർ അവരുടെ മികച്ച യുവതാരമായി കണക്കാക്കിയ ലിംഗാർഡിന് പക്ഷേ പ്രതീക്ഷക്കനുസരിച്ച് ഉയരാൻ സാധിച്ചില്ല.

എഐഎഫ്എഫും കൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി

ബ്ലാസ്റ്റേഴ്സിനും ഇവാനും സമയം നൽകി, കുറ്റവാളികൾ ശിക്ഷ അനുഭവിക്കണമെന്ന് വിധിയും വന്നു?