in ,

LOVELOVE CryCry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ ആശാൻ ഉണ്ടാവില്ല?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന പുതിയ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിൽ തന്നെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി കൂടിയാണ് ലക്ഷ്യം വെക്കുന്നത്, അതിനാൽ തന്നെ ഈ മാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയും ബ്ലാസ്റ്റേഴ്സ് ഗംഭീര ഒരുക്കങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന പുതിയ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിൽ തന്നെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി കൂടിയാണ് ലക്ഷ്യം വെക്കുന്നത്, അതിനാൽ തന്നെ ഈ മാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയും ബ്ലാസ്റ്റേഴ്സ് ഗംഭീര ഒരുക്കങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

എന്നാൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന നൽകുന്നതാണ് തങ്ങളുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ടൂർണമെന്റിന് പരിശീലകനായി ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടാവില്ല എന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മത്സരം പാതിവഴിയിൽ നിർത്തിവച്ചു കയറിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കും പരിശീലകനും ഫുട്ബോൾ ഫെഡറേഷൻ പിന്നീട് ശിക്ഷ വിധിച്ചിരുന്നു.

ഈ ശിക്ഷകളിൽ ഉൾപ്പെടുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കീഴിലുള്ള 10 മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വിലക്ക് കാരണമാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന് ആശാന് ബ്ലാസ്റ്റേഴ്സ് പരിശീലകനായി ടീമിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിന് കാരണം.

അതിനാൽ തന്നെ ഇവാൻ വുകോമനോവിച്ചിന്റെ അസാന്നിധ്യത്തിൽ അസിസ്റ്റന്റ് പരിശീലകനായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സിനേ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ മുന്നോട്ടു നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 13ന് ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഗ്രൂപ്പ് മത്സരം അരങ്ങേറുന്നത്.

ലിസ്റ്റനെ ബ്ലാസ്റ്റേഴ്സിന് വേണ്ടി മോഹൻ ബഗാൻ ഓഫർ ചെയ്തിരുന്നു?? ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം മറ്റൊന്നായിരുന്നു..

ഫോറിൻ സൈനിങ് മാത്രമല്ല??ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത് കിടിലൻ ഇന്ത്യൻ സൈനിങ് കൂടിയാണ്?