in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ലിസ്റ്റനെ ബ്ലാസ്റ്റേഴ്സിന് വേണ്ടി മോഹൻ ബഗാൻ ഓഫർ ചെയ്തിരുന്നു?? ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം മറ്റൊന്നായിരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിലാണ് സജീവമായി തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഈ മാസം അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി നിരവധി താരങ്ങളെയാണ് തങ്ങളുടെ ടീമിലേക്ക് എത്തിക്കേണ്ടതായി ബ്ലാസ്റ്റേഴ്സിന് ജോലിയുള്ളത്.

എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് മലയാളി സൂപ്പർതാരമായ സഹൽ അബ്ദുസമദിനെ കേരള ബ്ലാസ്റ്റേഴ്സ് കൈവിടുന്നത്. മോഹൻ ബഗാനിൽ നിന്നും ലിസ്റ്റൻ കൊളാകോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്ന് ആ നിമിഷങ്ങളിൽ ട്രാൻസ്ഫർ വാർത്തകൾ പുറത്തുവന്നിരുന്നു.

പ്രീതം കോട്ടലിനെയും ലിസ്റ്റൻ കോളാകോയെയും നൽകാമെന്നും പകരം സഹലിനെ നൽകണമെന്നാണ് മോഹൻ ബഗാൻ മുന്നോട്ടുവച്ച ഓഫർ എന്നാണ് അന്നത്തെ ട്രാൻസ്ഫർ വാർത്തകൾ സൂചിപ്പിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ പ്രീതം കോട്ടാലിനെയും ട്രാൻസ്ഫർ ഫീയും വാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ വിറ്റത്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം അന്ന് ലിസ്റ്റൺ കൊളോകോയെ യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തിട്ടുണ്ടായിരുന്നു, കേരള ബ്ലാസ്റ്റേഴ്സ് മുൻഗണന നൽകിയത് പ്രീതം കോട്ടാലിന്റെ സൈനിങ്ങിന് ആയിരുന്നു, അതിനാൽ തന്നെയാണ് സഹലിനെ വിറ്റ ട്രാൻസ്ഫറിലൂടെ പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

ചതിക്കല്ലേടാ മക്കളേ?? ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകൾക്ക് മുന്നിൽ അപേക്ഷയുമായി പരിശീലകൻ..

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ ആശാൻ ഉണ്ടാവില്ല?