വരാൻ പോകുന്ന ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ അണ്ടർ 23നാഷണൽ ടീം ക്യാമ്പ് ഓഗസ്റ്റ് മാസം തുടങ്ങാൻ ഒരുങ്ങുകയാണ്, ഓഗസ്റ്റ് 12നാണ് തീയതി നിശ്ചയിച്ചത് എങ്കിലും ചില ഐഎസ്എൽ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ വിട്ടു നൽകാൻ മടി കാണിച്ചതോടെ ഇത് നീളുകയാണ്.
വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഉള്ള പ്രീ സീസൺ പരിശീലനത്തിനും ഒരുക്കങ്ങൾക്കും ഇടയിലാണ് നാഷണൽ ടീം ക്യാമ്പ് വരുമെന്നതിനാൽ താരങ്ങളെ വിട്ടു നൽകാൻ മടി കാണിച്ച ക്ലബ്ബുകളിൽ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
എല്ലാ ക്ലബ്ബുകൾക്കും അവരുടെ പരിശീലകന്മാർക്കും മുന്നിൽ താരങ്ങളെ വിട്ടുനൽക്കാൻ അപേക്ഷിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റീമാച്ച്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നല്ല ഭാവിക്കുവേണ്ടി താരങ്ങളെ ടീമുകൾ വിട്ടു നൽകണമെന്നാണ് സ്റ്റിമാച് പറഞ്ഞത്.
താരങ്ങളെ വിട്ട്നൽകുവാൻ വേണ്ടി എല്ലാ ക്ലബ്ബുകൾക്കും പരിശീലകന്മാർക്കും മുന്നിൽ ആത്മാർത്ഥതയോടെ അപേക്ഷിക്കുകയാണ് എന്നാണ് സ്റ്റിമാച്ച് പറഞ്ഞത്. താരങ്ങളെ വിട്ടു നൽകാൻ ടീമുകൾ മടി കാണിച്ചതോടെ നാഷണൽ ടീം ക്യാമ്പ് ഓഗസ്റ്റ് 12ൽ നിന്നും ഓഗസ്റ്റ് 20ലേക്ക് തീയതി മാറ്റിവെച്ചിട്ടുണ്ട്.