in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ഒരൊറ്റ മത്സരത്തിൽ അടിച്ചത് 7 ഗോളുകൾ; വീണ്ടുമൊരു ഗോൾഡൻ താരത്തെ വിട്ട് കളഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു അദ്നാൻ. കഴിഞ്ഞ കെപിഎല്ലിൽ ഗ്രൂപ് ബിയിൽ നടന്ന എംകെ സ്പോർട്ടിങ് ക്ലബ്ബുമായുള്ള മത്സരത്തിൽ മുത്തൂറ്റിന് വേണ്ടി 7 ഗോളുകൾ നേടിയ താരമാണ് അദ്നാൻ. മത്സരത്തിൽ 9 – 0 നാണ് മുത്തൂറ്റ് വിജയിച്ചത്.

സച്ചിൻ സുരേഷ്, അയ്മൻ, അസ്ഹർ, വിബിൻ തുടങ്ങിയ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്‌സ് വളർത്തിയെടുത്ത മലയാളി താരങ്ങളാണ്. എബിൻ ദാസിനെ പോലുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്സിനായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. എന്നാൽ ഇതിനിടയിൽ ഒരു ഗോൾഡൻ താരം ബ്ലാസ്റ്റേഴ്സിന്റെ കൺമുന്നിൽ നിന്നും നഷ്ടമായിരിക്കുകയാണ്.

മലയാളി താരം സലാഹുദ്ധീൻ അദ്നാനിനെയാണ് ബ്ലാസ്റ്റേഴ്സിന് കൺ മുന്നിൽ വെച്ച് നഷ്ടമായിരിക്കുന്നത്. മുത്തൂറ്റ് എഫ്സിയ്ക്ക് വേണ്ടി കളിച്ച സലാഹുദ്ധീനെ ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന് വേണ്ടി ഒന്നിൽ കൂടുതൽ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു അദ്നാൻ. കഴിഞ്ഞ കെപിഎല്ലിൽ ഗ്രൂപ് ബിയിൽ നടന്ന എംകെ സ്പോർട്ടിങ് ക്ലബ്ബുമായുള്ള മത്സരത്തിൽ മുത്തൂറ്റിന് വേണ്ടി 7 ഗോളുകൾ നേടിയ താരമാണ് അദ്നാൻ. മത്സരത്തിൽ 9 – 0 നാണ് മുത്തൂറ്റ് വിജയിച്ചത്.

കേരളാ പ്രീമിയർ ലീഗിലും ഡെവലപ്മെന്റ് ലീഗിലും മുത്തൂറ്റ് എഫ്സിക്കായി മികച്ച പ്രകടനമാണ് സലാഹുദ്ദീൻ നടത്തിയത്. പ്രതിരോധത്തിലാണ് താരം കളിക്കുന്നത്.

മോഹൻ ബഗാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സലാഹുദ്ധീനെ സ്കൗട്ട് ചെയ്യുകയായിരുന്നു. താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ ബഗാൻ താരത്തിന് മുന്നിൽ പ്രൊഫഷണൽ കരാറുമായെത്തുകയിരുന്നു.

ബഗാന്റെ യൂത്ത് ടീമിലായിരിക്കും സലാഹുദ്ധീന് അവസരം നൽകുക. അടുത്ത സീസണിലെ കൊൽക്കത്ത ഫുട്ബോൾ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിൽ യൂത്ത് ടീമിനെയായായിരിക്കും ബഗാൻ ഇറക്കുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ സലാഹുദ്ധീന് മികച്ച അവസരമായിരിക്കും കൊൽക്കത്തയിൽ ലഭിക്കുക.

കൺഫ്യൂഷൻ, കൺഫൂഷ്യൻ; വിദേശ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് വരവിൽ ട്വിസ്റ്റ്

ബ്ലാസ്റ്റേഴ്സ് സ്വാന്തമാകാൻ പോവുന്ന വിദേശ താരങ്ങളുടെ പൊസിഷൻ ഇതാണ് എന്ന് സ്റ്റാറെ