in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സന്തോഷവാർത്ത?കൊച്ചിയിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി വരുന്നു?

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ മുൻപന്തിയിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉൾപ്പടെയുള്ള ട്രെബിൾ കിരീടാഘോഷം കൊച്ചിയിൽ നടത്താൻ പദ്ധതി ചെയ്യുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ മുൻപന്തിയിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉൾപ്പടെയുള്ള ട്രെബിൾ കിരീടാഘോഷം കൊച്ചിയിൽ നടത്താൻ പദ്ധതി ചെയ്യുന്നു.

ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ മാഞ്ചസ്റ്റർ സിറ്റി സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പും സ്വന്തമാക്കിയിരുന്നു. ഈ ട്രോഫികൾ എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ ആരാധകർക്ക് മുന്നിൽ എത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമം.

വേൾഡ് ടൂറിന്റെ ഭാഗമായി ഈ ട്രോഫികൾ ഇന്ത്യയിൽ പ്രദർശിപ്പിക്കും, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുക. ജൂലൈ 19-ന് ജപ്പാനിലെ ടോക്യോയിൽ നിന്നുമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ കിരീടങ്ങളുടെ ആഘോഷവും പ്രദർശനവും തുടങ്ങുന്നത്.

തുടർന്ന് ജപ്പാനിൽ നിന്നും കൊറിയ, ഗ്രീസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിനു ശേഷമായിരിക്കും സെപ്റ്റംബർ 21 മുതൽ 27 വരെ ഇന്ത്യയിൽ മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ ട്രോഫി പ്രദർശനം ഉണ്ടാവുക.

ഇന്ത്യക്ക് ശേഷം യു എ ഇ യിലെ അബുദാബി, ദുബായ് എന്നിവിടങ്ങളിൽ സഞ്ചരിച്ചതിനു ശേഷം ബ്രസീൽ, അർജന്റീന, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വേൾഡ് ടൂർ എത്തുക.

ആ ശ്രമവും പരാജയപ്പെടുന്നു; നോട്ടമിട്ട വിദേശ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

മലയാളി താരമുൾപ്പടെ രണ്ട് കിടിലൻ സൈനിങ്ങുകൾ?ഒന്നും അവസാനിച്ചിട്ടില്ല?