in , , , ,

ആ ശ്രമവും പരാജയപ്പെടുന്നു; നോട്ടമിട്ട വിദേശ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

അടുത്ത സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്ന വിദേശ താരമാണ് പാബ്ലൊ ട്രിഗ്വേറോസിസ്. നിലവില്‍ സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ കള്‍ചറല്‍ ഡിപോര്‍ട്ടീവ ലിയോണെസയുടെ കളിക്കാരനാണ് 30 കാരനായ പാബ്ലൊ ട്രിഗ്വേറോസ്.

അടുത്ത സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്ന വിദേശ താരമാണ് പാബ്ലൊ ട്രിഗ്വേറോസിസ്. നിലവില്‍ സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ കള്‍ചറല്‍ ഡിപോര്‍ട്ടീവ ലിയോണെസയുടെ കളിക്കാരനാണ് 30 കാരനായ പാബ്ലൊ ട്രിഗ്വേറോസ്.

ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം വിക്ടർ മോങ്കിലിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ലക്ഷ്യം വെക്കുന്നുണ്ട്.

സ്പാനിഷ് ലാ ലിഗ വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിലൂടെ ആണ് പാബ്ലൊ ട്രിഗ്വേറോസ് യൂത്ത് കരിയര്‍ ആരംഭിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡ് സി, ബി ടീമുകള്‍ക്കായി 2012-2014 കാലഘട്ടത്തില്‍ കളിച്ചു.2021-2022 സീസണില്‍ ഡിപോര്‍ട്ടീവൊ ലാ കൊരൂണയ്ക്കു വേണ്ടി ബൂട്ട് അണിഞ്ഞ ശേഷമാണ് പാബ്ലൊ ട്രിഗ്വേറോസ് കള്‍ച്ചറല്‍ ഡിപോര്‍ട്ടീവ ലിയോണെസയില്‍ എത്തിയത്.

എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് വാരാനുള്ള സാദ്ധ്യതകൾ മങ്ങിയിരിക്കുകയാണ്. കാരണം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്നുമാണ് റിപോർട്ടുകൾ.

ബ്ലാസ്റ്റേഴ്സിലേക്ക് വന്നാൽ തന്നെ മാർക്കോ ലെസ്‌കോവിച്ചിന് പിറകിൽ സൈഡ് ബെഞ്ചിലായിരിക്കും താരത്തിന്റെ സ്ഥാനം. ഇതായിരിക്കാം താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ സ്വീകരിക്കാതിരിക്കാനുള്ള കാരണം.

സഹലിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയാണെങ്കിൽ അതൊരു ഒന്നൊന്നര ട്രാൻസ്ഫർ തന്നെയായിരിക്കും!!

സന്തോഷവാർത്ത?കൊച്ചിയിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി വരുന്നു?