in ,

LOVELOVE OMGOMG LOLLOL CryCry

സഹലിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയാണെങ്കിൽ അതൊരു ഒന്നൊന്നര ട്രാൻസ്ഫർ തന്നെയായിരിക്കും!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ ഒരുങ്ങവേ പുതിയ സീസണിനെ ഏറെ ആകാംക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ആരാധകരും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ ഒരുങ്ങവേ പുതിയ സീസണിനെ ഏറെ ആകാംക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ആരാധകരും.

ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പേരിൽ നിരവധി ട്രാൻസ്ഫർ വാർത്തകളും റൂമറുകളും ഇപ്പോൾ ഉയർന്നുകേൾക്കുന്നുമുണ്ട്. പ്രധാനമായും സഹലിന്റെ ട്രാൻസ്ഫർ വാർത്തയും ആരാധകർ നിരീക്ഷിക്കുന്നുണ്ട്.

പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി ഈയിടെ നടന്ന ഒരു ലൈവിൽ സഹലിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഒരുകാര്യം സൂചിപ്പിക്കുകയുണ്ടായി, സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുകയാണെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ ആയിരിക്കുമെന്നാണ് ആശിഷ് നേഗി പറഞ്ഞത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ശേഷിക്കുന്ന സഹലിനെ സ്വന്തമാക്കാൻ കുറഞ്ഞത് മൂന്നു കോടി എങ്കിലും ട്രാൻസ്ഫർ ഫീ ഇനത്തിൽ മുടക്കാൻ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ തയ്യാറാകണം. അങ്ങനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് സഹലിനെ സ്വന്തമാക്കാനായാൽ അത് ഇന്ത്യൻ ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തന്നെയായിരിക്കും.

ബെംഗളൂരു എഫ്സിയിൽ നിന്നും വീണ്ടുമൊരു താരത്തെ റാഞ്ചാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്

ആ ശ്രമവും പരാജയപ്പെടുന്നു; നോട്ടമിട്ട വിദേശ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല