in , , , ,

LOVELOVE LOLLOL AngryAngry OMGOMG

ബെംഗളൂരു എഫ്സിയിൽ നിന്നും വീണ്ടുമൊരു താരത്തെ റാഞ്ചാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്

ബദ്ധവൈരികളാണ് എങ്കിലും ബെംഗളൂരു എഫ്സിയിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരുപാട് താരങ്ങളെ റാഞ്ചിയിട്ടുണ്ട്. പ്രതിരോധ താരം നിശൂ കുമാർ, ഹർമൻ ജ്യോത് ഖബ്ര, ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗിൽ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിൽ നിന്നാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ ബെംഗളൂരു എഫ്സിയിൽ നിന്നും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്സിയുടെ യുവ ഗോൾ കീപ്പർ ലാറ ശർമയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

23 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളൂരു എഫ്സിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഗുർപ്രീത് സിങ് ബെംഗളൂരുവിന്റെ ഒന്നാം ചോയ്‌സ് ഗോൾ കീപ്പറായതിനാൽ ലാറയ്ക്ക് ബംഗളുരുവിൽ വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്.

നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 23 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ.

കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയെ ലാറ ശർമയ്ക്ക് പിന്നിലുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കണമെകിൽ ബ്ലാസ്റ്റേഴ്‌സ് ഗോവയെ കൂടി മറികടക്കേണ്ടതുണ്ട്.

ഇനി വെച്ച് താമസിപ്പിക്കുന്നില്ല, ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങാൻ പോകുന്നു??

സഹലിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയാണെങ്കിൽ അതൊരു ഒന്നൊന്നര ട്രാൻസ്ഫർ തന്നെയായിരിക്കും!!