in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

OFFICIAL: അവസാന വിദേശ സൈനിങ് ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തി?

ഒടുവിൽ ആരാധകർ ഏറെ കാത്തിരുന്ന അവസാന വിദേശ താരത്തെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

ഒടുവിൽ ആരാധകർ ഏറെ കാത്തിരുന്ന അവസാന വിദേശ താരത്തെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

ഗ്രീസ് താരമായ ഡിമിട്രിയോസ് ഡയമന്റകോസിനെയാണ് അവസാന വിദേശ താരമായി നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിസ്റ്റുകൾ സ്വന്തമാക്കിയത്.

29-വയസുകാരനായ ഫോർവേഡ് ഡിമിട്രിയോസ് ഡയമന്റകോസ് ക്രോയേഷ്യൻ ക്ലബ്ബായ ഹജ്ടുക് സ്പ്ളിറ്റ് ക്ലബ്ബുമായുള്ള തന്റെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സിൽ ചേരുകയായിരുന്നു.

ഗ്രീസിന്റെ യൂത്ത് ടീമുകളിലൂടെ വളർന്ന താരം ഗ്രീസ് സീനിയർ ടീമിന് വേണ്ടിയും കുപ്പായമണിഞ്ഞിട്ടുണ്ട്. ബുണ്ടസ്ലിഗ ഉൾപ്പടെയുള്ളവയിൽ മികച്ച പ്രകടനം തന്നെയാണ് ഡിമിട്രിയോസ് ഡയമന്റകോസ് കാഴ്ച വെച്ചത്.

ഡേവിഡ് വില്യംസിന്റെ സൈനിങ് പൂർത്തിയായി

അവസാന വിദേശ സൈനിങ്- കരോലിസിന് പറയാനുള്ളത്..