in , , , , ,

CryCry LOLLOL LOVELOVE OMGOMG AngryAngry

ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസരം നഷ്ടമാക്കി ബ്ലാസ്റ്റേഴ്‌സ്; ഉപഭൂഖണ്ഡ പോരാട്ടം ഇനി സ്വപ്‍നം

ബ്ലാസ്റ്റേഴ്‌സ് ഇത് വരെ അന്താരാഷ്ട്ര ക്ലബ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടില്ല. ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പ്രകടനവും കാഴ്ച വെച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ആദ്യമായി ഒരു അന്താരാഷ്ട്ര ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാവാൻ സാധിച്ചേനെ.

ചരിത്രത്തിലാദ്യമായി നടക്കുന്ന സാഫ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് മുംബൈ സിറ്റി എഫ്സിയും എഫ്സിഗോവയും പങ്കെടുക്കും. ഈ വർഷം ഓഗസ്റ്റ് മാസത്തിലാണ് ചരിത്രത്തിലെ ആദ്യ സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ഇന്ത്യ, മാലിദ്ദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളിലെ മികച്ച ക്ലബ്ബുകളാണ് സാഫ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നും രണ്ട് ടീമും മറ്റു രാജ്യങ്ങളിൽ നിന്ന് ഓരോ ക്ലബ് വീതവുമായി 8 ടീമുകളാണ് കിരീടപോരാട്ടത്തിൽ ഏറ്റുമുട്ടുക.

ഇന്ത്യയിൽ നിന്നും ഐഎസ്എല്ലിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുമാണ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. ഐഎസ്എല്ലിന്റെ ഒരു ഘട്ടത്തിൽ ഈ സ്ഥാനങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. എന്നാൽ തുടർ തോൽവികൾ കാരണം ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് ഇത് വരെ അന്താരാഷ്ട്ര ക്ലബ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടില്ല. ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പ്രകടനവും കാഴ്ച വെച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ആദ്യമായി ഒരു അന്താരാഷ്ട്ര ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാവാൻ സാധിച്ചേനെ.

ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഉപഭൂഖണ്ഡത്തിലെ പോരാട്ടം കൂടിയായതിനാൽ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത് ഒരു ചരിത്രനിമിഷം കൂടിയാണ്.

ദിമി സ്‌ക്വാഡിൽ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം ആശ്വസിക്കാം

അമ്പോ.. കേരളാ മെസ്സി; 7 താരങ്ങളെ മറികടന്ന് മലയാളി താരത്തിന്റെ കിടിലൻ ഗോൾ; വീഡിയോ കാണാം