in ,

LOVELOVE

എതിരാളികൾ അപടകാരികൾ, പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ ചില പ്ലാനുകളുണ്ട്??

ഇന്ത്യൻ സൂപ്പർ തങ്ങളുടെ പന്ത്രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ന് രാത്രി 8 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.

മോഹൻ ബഗാനെതിരായ മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രബീർദാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. തന്റെ മുൻ ക്ലബായ മോഹൻ ബഗാനെതിരെ കളിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയം നേടാൻ താൻ അവസാനം വരെ പോരാടും എന്നാണ് പ്രബീർദാസ് സൂചന നൽകിയത്.

” മോഹൻ ബഗാൻ എന്റെ പഴയ ക്ലബ്ബാണ്, പക്ഷേ ഞാനിപ്പോൾ ഫോകസ് ചെയ്യുന്നത് എന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിലാണ്. മോഹൻ ബഗാൻ വളരെ അപകടകാരികളാണ്, പക്ഷേ അവരെ നേരിടാനുള്ള പ്ലാനുകൾ ഞങ്ങളുടെ പക്കലുണ്ട്. ” – പ്രബീർദാസ് പറഞ്ഞു.

ഇന്നത്തെ മത്സരം വിജയിക്കാനായാൽ എഫ് സി ഗോവയെ മറികടന്നുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. മാത്രമല്ല മോഹൻ ബഗാനെ പരാജയപ്പെടുത്തുകയാണെങ്കിൽ ഐ എസ് എല്ലിന്റെ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം ലഭിക്കും.

പ്രധാന താരങ്ങൾ ഇല്ലാതെ മോഹൻ ബഗാൻ ഇന്ന് ബ്ലാസ്റ്റഴ്സിനെതിരെ ഇറങ്ങുന്നു

ഇത് ചരിത്രം മോഹൻ ബഗാനെയും തോൽപ്പിച്ച് ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമൻ