in ,

LOVELOVE

കിടിലൻ ഫോറിൻ സൈനിങ് പോസ്റ്റ്‌ ബ്ലാസ്റ്റേഴ്‌സ് ഡിലീറ്റ് ചെയ്തു? ലൂണയുടെ പകരക്കാരന്റെ പോസ്റ്റ്‌ കാണ്മാനില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണനിടയിലുള്ള ഇടവേളയിൽ നടത്തുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പുതിയ വിദേശ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണനിടയിലുള്ള ഇടവേളയിൽ നടത്തുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പുതിയ വിദേശ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.

പരിക്ക് ബാധിച്ചു പുറത്തുപോയ നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയയുടെ നായകനായ 32 വയസ്സുകാരൻ ഫെഡർ ഇവാനോവിച് സെർനിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതുതായി സൈൻ ചെയ്തതായി ഒഫീഷ്യലി പ്രഖ്യാപിച്ചത്.

എന്നാൽ അല്പം നിമിഷങ്ങൾക്കകം ഈ സൈനിങ് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ സൂപ്പർ ലീഗും. കാരണം വ്യക്തമല്ലെങ്കിലും പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം കേരള ബ്ലാസ്റ്റേഴ്സ് ഡിലീറ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ല.

ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് യൂറോപ്പിൽ നിന്നും ഫെഡറിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുള്ളത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് vs ഷില്ലോങ്ങ് ലജോങ് മത്സരം അരങ്ങേറുകയാണ്. ക്വാമി പെപ്രാഹ് നേടിയ ഇരട്ടഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയിട്ടുണ്ട്.

ലൂണയുടെ പകരം വന്നവൻ അടിപൊളിയാണ്??യൂറോപ്പിലെ നാഷണൽ ടീം ക്യാപ്റ്റൻ ഇനി ബ്ലാസ്റ്റേഴ്സിൽ?

വമ്പൻ ട്വിസ്റ്റ്‌, ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്..??