in ,

LOVELOVE CryCry AngryAngry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിന് എന്നെ വേണമായിരുന്നു, പക്ഷെ.. പോർച്ചുഗീസ് സൂപ്പർ താരം സംസാരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി അവസാന വിദേശ സൈനിങായി കിടിലൻ താരത്തിന് വേണ്ടി വല വിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെ സ്വന്തമാക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്ന് പോർച്ചുഗീസ് സൂപ്പർ താരം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി അവസാന വിദേശ സൈനിങായി കിടിലൻ താരത്തിന് വേണ്ടി വല വിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെ സ്വന്തമാക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്ന് പോർച്ചുഗീസ് സൂപ്പർ താരം.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എന്തുകൊണ്ടാണ് താൻ വരാതിരുന്നത് എന്നും പോർച്ചുഗീസ് താരം റഫ ലോപസ് ഒരു ഇന്റർവ്യൂവിനിടെ വെളിപ്പെടുത്തി.

“കേരള ബ്ലാസ്റ്റേഴ്സിനെ എന്നെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് 31 വയസ്സായതിനാലും എന്റെ കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തേണ്ടതിനാലും സാമ്പത്തികമായി മെച്ചപ്പെട്ട എന്തെങ്കിലും ഞാൻ ആഗ്രഹിച്ചു, പക്ഷേ കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഓഫർ മികച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞില്ല.” – റാഫ ലോപസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചില്ലെങ്കിലും ശക്തമായ ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സിന് കഴിയാത്തത് കൊണ്ടാണ് റാഫ ലോപസിന്റെ ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാകാഞ്ഞത്.

ഖത്തർ വേൾഡ് കപ്പിനും ബ്രേക്കില്ലാതെ ISL

പെഡ്രോ മാൻസി തിരിച്ചു വരുന്നു..