in ,

OMGOMG LOLLOL AngryAngry LOVELOVE CryCry

കെപി രാഹുലിന് പരിക്ക്, ദിമിത്രിയോസിന്റെ കാര്യത്തിൽ ഭയക്കേണ്ടതില്ല..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപ്പം സങ്കടം നൽകുന്ന ഒരു വാർത്തയാണ് യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും നമുക്ക് നിലവിൽ ലഭിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപ്പം സങ്കടം നൽകുന്ന ഒരു വാർത്തയാണ് യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും നമുക്ക് നിലവിൽ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ‘എ’ ടീം vs ‘ബി’ ടീം പരിശീലന മത്സരത്തിൽ മലയാളി താരമായ കെ പി രാഹുൽ, അവസാന വിദേശ താരമായെത്തിയ ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവർ പങ്കെടുത്തിരുന്നില്ല.

പരിക്ക് കാരണമാണോ കെ പി രാഹുൽ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവർ പങ്കെടുക്കാത്തത് എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ സംശയങ്ങളും ആശങ്കകളും ഉയർന്നിരുന്നു.

എന്നാൽ നിലവിൽ നമുക്ക് ലഭിക്കുന്ന റിപ്പോർട്ട്‌ അനുസരിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ കെ പി രാഹുലിന് നിസ്സാരമായ പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം ദിമിത്രിയോസ് ഡയമന്റാകോസിന്റെ കാര്യത്തിൽ യാതൊരു വിധ പ്രശ്നങ്ങളൊന്നുമില്ല. കെ പി രാഹുലിന്റെ പരിക്ക് അത്ര വലുതല്ലാത്തത് കൊണ്ട് അൽപ്പം ദിവസങ്ങൾക്കുള്ളിൽ താരം തിരിച്ചെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ഇങ്ങനെയാണ്..

മെസ്സി OR റൊണാൾഡോ? ആന്റണി തിരഞ്ഞെടുത്ത താരം..