in ,

LOVELOVE

ഇത് പുതിയ തുടക്കമാണ്, ഫാൻസിനെ കുറിച്ചും സഹൽ സംസാരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പനയുടെ പ്രോമോ വീഡിയോയിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പുതുസീസണിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സഹൽ രേഖപ്പെടുത്തുന്നത്

ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ മറ്റേതൊരു ക്ലബ്ബിനെയും പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും താരങ്ങളും ഫാൻസും സമീപിക്കുന്നത്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒരു പുതിയ തുടക്കമാണെന്നും, ആരാധകർ നിറഞ്ഞുനിൽക്കുന്ന സ്റ്റേഡിയം വൈബ് വീണ്ടും ആസ്വദിക്കുവാൻ താൻ വളരെ ആകാംക്ഷഭരിതനാണെന്നും വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരമായ സഹൽ അബ്ദുസമദ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പനയുടെ പ്രോമോ വീഡിയോയിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പുതുസീസണിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സഹൽ രേഖപ്പെടുത്തുന്നത്.

“ഈ സീസൺ ഒരു പുതിയ തുടക്കമാണ്, ഓരോ നിമിഷവും ഓരോ കാര്യവും നമ്മളെല്ലാവരും ഒരുമിച്ചു വേണം നേരിടാൻ. ആ പഴയ സ്റ്റേഡിയം വൈബ് അനുഭവിക്കാൻ ഞാൻ വളരെ ആകാംക്ഷ ഭരിതനാണ്.” – സഹൽ അബ്ദുസമദ് പറഞ്ഞു.

ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2023 മാർച്ച്‌ മാസത്തോടെയാണ് അവസാനിക്കുന്നത്. ആദ്യ കിരീടമെന്ന സ്വപ്നം നേടിയെടുക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വലിയ ആരാധകപിന്തുണയോടെ ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരെ, മഞ്ഞപ്പടക്ക് മുൻപിൽ കളിക്കണം – സുനിൽ ചേത്രി

മത്സരങ്ങൾ മാത്രമല്ല, സീസൺ ടിക്കറ്റ് നൽകുന്ന സൂപ്പർ അവസരങ്ങൾ ഇതാ: