in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എല്ലാവർക്കും ബ്ലാസ്റ്റേഴ്സിനെ മതി??

ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച വീഡിയോയിലാണ് ഫാൻസ്‌ സംസാരിക്കുന്നത്. അധികം ടീമിന്റെയും ഫാൻസ്‌ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരമാണെന്നതാണ് ശ്രേദ്ദേയമായ വസ്തുത.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു വേണ്ടി വളരെയധികം ആകാംക്ഷയോടെയാണ് എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ആരാധകരും കാത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ തങ്ങൾ കാത്തിരിക്കുന്ന മത്സരങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച വീഡിയോയിലാണ് ഫാൻസ്‌ സംസാരിക്കുന്നത്. അധികം ടീമിന്റെയും ഫാൻസ്‌ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരമാണെന്നതാണ് ശ്രേദ്ദേയമായ വസ്തുത.

ചെന്നെയിൻ സിറ്റി, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി തുടങ്ങിയ ടീമുകളുടെ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പവർ എത്രത്തോളമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരങ്ങൾക്കെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാത്തിരിക്കുന്നത്.

ഐകോണിക്??ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ആദ്യ ഗോൾ വീഡിയോ ഇതാ..

റോളക്സ്, അവൻ പേര് ലൂണ??