ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് താരത്തിനുള്ള ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയത് അർജന്റീനയുടെ മിയാമി താരമായ ലിയോ മെസ്സിയാണ്. തന്റെ ഫുട്ബോൾ കരിയറിൽ എട്ടാമത്തെ തവണയാണ് ഫിഫയുടെ ഏറ്റവും മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം ഓരോ ദേശീയം ടീമിന്റെയും നായകൻമാരും കോച്ചുമാരും മീഡിയയും ഫാൻസും തുടങ്ങിയവർ നൽകിയ വോട്ടുകളിൽ നിന്നാണ് ഏറ്റവും മികച്ച താരത്തിനെ ഫിഫ തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ വിദേശ താരമായ ഫെഡർ സെർനിച്ചും ഫിഫ ദി ബെസ്റ്റ് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്.
ഫിഫ ദി ബെസ്റ്റ് അവാർഡിനു വേണ്ടി നൽകിയ മൂന്നു വോട്ടുകളിൽ തന്റെ ഏറ്റവും മികച്ച താരമായി ഫെഡർ സെർനിച് ആദ്യ വോട്ട് നൽകിയത് ചാമ്പ്യൻസ് ലീഗും പ്രീമിയർ പ്രീമിയർ ലീഗും ഉൾപ്പെടെ യൂറോപ്പിലെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ സിറ്റിയുടെ എർലിംഗ് ഹാലൻഡിനാണ്.
തന്റെ രണ്ടാമത്തെ മികച്ച താരമായി ഫെഡർ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്നെയെ തിരഞ്ഞെടുത്തപ്പോൾ മൂന്നാമത്തെ വോട്ട് നൽകിയത് അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിക്കാണ്. ഒടുവിൽ ഫിഫ ദി ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയത് ലിയോ മെസ്സിയാണ്.