in ,

‘ഇപ്പോൾ ഞാനൊന്ന് ഫ്രഷ് ആയി, ഇനി എന്തും നേരിടാൻ തയ്യാറെന്ന്’ അഡ്രിയാൻ ലൂണ?

കഴിഞ്ഞ ഒരു മത്സരമൊഴികെ ബാക്കി എല്ലാ മത്സരങ്ങളും സീസണിൽ കളിച്ച ലൂണക്ക് സസ്പെൻഷൻ മൂലം കഴിഞ്ഞ കളി നഷ്ടമായെങ്കിലും ആ നിർഭാഗ്യം ഒരു ഭാഗ്യമായെന്ന് തോന്നുന്നുണ്ടോയെന്നും നാലു ദിവസത്തെ ഇടവേളക്ക് ശേഷം പുതുമയോടെയാണോ കളിക്കാൻ

സസ്‌പെൻഷൻ കാരണം ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരം നഷ്ടമായ ഉറുഗായ് താരം അഡ്രിയാൻ ലൂണ ഇന്ന് നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മത്സരമൊഴികെ ബാക്കി എല്ലാ മത്സരങ്ങളും സീസണിൽ കളിച്ച ലൂണക്ക് സസ്പെൻഷൻ മൂലം കഴിഞ്ഞ കളി നഷ്ടമായെങ്കിലും ആ നിർഭാഗ്യം ഒരു ഭാഗ്യമായെന്ന് തോന്നുന്നുണ്ടോയെന്നും നാലു ദിവസത്തെ ഇടവേളക്ക് ശേഷം പുതുമയോടെയാണോ കളിക്കാൻ ഇറങ്ങുന്നത് എന്നുമുള്ള ചോദ്യത്തിന് ലൂണ മറുപടി പറഞ്ഞു.

“തീർച്ചയായും. ഒരു കളിക്കാരന് ഒരു നാലു അഞ്ചു ദിവസത്തെ വിശ്രമം ആവശ്യമാണ്. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് ഒരു കളി പോലും നഷ്ടമാകണമെന്ന് ഇല്ലായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ നാലു യെല്ലോ കാർഡുകൾ കിട്ടിയത് കൊണ്ട് എനിക്ക് ഒരു കളി നഷ്ടമായി.”

“എങ്കിലും ഈ നാലു ദിവസത്തെ വിശ്രമം കൊണ്ട് ഞാൻ വളരെ ഫ്രഷ് ആയി. ചെറിയ തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും, നമ്മൾ അതിൽ നിന്ന്, നമ്മുടെ തോൽ‌വിയിൽ നിന്ന് പാഠങ്ങൾ പഠിച്ചു. ഇപ്പൊൾ എന്തിനെയും നേരിടാൻ ഞാൻ തയ്യാറാണ്.” – ലൂണ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

ഈ ഫോം ഉണ്ടായിട്ടും റൊണാൾഡോ എന്തിന് യൂറോപ്പ് വിട്ടു?

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ഇന്ന് അവസാന പോരാട്ടം?